കാഞ്ഞങ്ങാട്: ദേശീയ മന്തുരോഗ നിവാരണ പരിപാടിയുടെ ഭാഗമായി ജില്ലാ ആരോഗ്യവകുപ്പും ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റും മിഡ് ടൗണ്‍ റോട്ടറി കാഞ്ഞങ്ങാടും സംയുക്തമായി നടത്തിയ വിളംബര ജാഥ ഹൊസ്ദുര്‍ഗ് സിഐ ടി.പി.സുമേഷ് ഫ്ളാഗ് ഓഫ് ചെയ്തു. റാലിയില്‍ വെക്ടര്‍ കണ് ട്രോള്‍ യൂണിറ്റിന്റെ ആവിഷ്കാരമായ കൊതുക് മനുഷ്യന് പങ്കെടുത്തു.
ഹൊസ്ദുര്‍ഗില്‍ നിന്ന് ആരംഭിച്ച റാലി കാഞ്ഞങ്ങാട് ബസ്സ്റ്റാന്റില് സമാപിച്ചു. സമാപന പരിപാടി കാഞ്ഞ ങ്ങാട് നഗരസഭ വൈസ് ചെയര്‍ മാന്‍ പ്രഭാകരന് വാഴുന്നോറടി ഉദ്ഘാടനം ചെയ്തു. ആരോ ഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ സുലൈഖ മുഖ്യാതിഥിയായിരുന്നു.
ജില്ലാ മലേറിയ ഓഫീസര്‍ വി.സുരേശന്, ജില്ലാ മാസ്മീഡിയാ ഓഫീസര്‍ എം.രാമചന്ദ്ര, ഡെപ്യൂട്ടി മാസ്മീഡിയാ ഓഫീസര്‍ വിന്‍സെന്റ്, റോട്ടറി ക്ലബ്ബ് ഭാരവാഹികളായ അഡ്വ.കെ.വി.അനില്‍, പവിത്രന്, വില്ല്യംസ് ജോണ്‍, മോഹനന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എസ്.ആര്.സന്തോഷ്, എം.കുഞ്ഞികൃഷ്ണന് എന്നിവരും ആശാപ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: