ചാവക്കാട് : മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ വാസുവിന് കാത്തിരുന്നത് പ്രിയതമയുടെ മരണം കൂടി. ഒരുമനയൂര്‍ മാങ്ങോട് ക്ഷേത്രത്തിനടുത്ത് കൂനംപ്പുറത്ത് വാസു ഗള്‍ഫിലാണ്. രണ്ടാമത്തെ മകള്‍ നിമ്മിയുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാനാണ് നാട്ടില്‍ വന്നത്. കഴിഞ്ഞ മാസമായിരുന്നു കല്യാണം.
വാസുവിന്റെ ഭാര്യ മല്ലികക്ക് തൈറോയിഡിന്റെ അസുഖമുണ്ടായിരുന്നു. ആശുപത്രിയില്‍ കാണിച്ചപ്പോള്‍ ഒപ്പറേഷന് നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു ഡോക്ടര്‍. ഭര്ത്താവ്്് നാട്ടിലുള്ളപ്പോള്‍ ഒപ്പറേഷന് നടത്താന്‍ സൗകര്യമായിരിക്കുമെന്നു കരുതിയ മല്ലികയെ വെള്ളിയാഴ്ച്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ വിജയമാണെന്നു പറഞ്ഞപ്പോള്‍ വാസുവിന് സമാധാനമായി.
മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മല്ലികയെ കാണാന്‍ അനുവദിക്കാതിരുന്നപ്പോള് വാസുവിന് വിഷമമായി. നിര്‍ബന്ധിച്ചപ്പോള്‍ ചില്ലുവാതിലില്‍ കൂടി കാണിച്ചു കൊടുത്തു. ഭാര്യയുടെ കിടപ്പ് കണ്ട് സംശയം തോന്നിയ വാസു ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇതിനിടയിലാണ് മല്ലിക മരിച്ച വിവരം അധികൃതര്‍ പറയുന്നത്. മല്ലിക മരിച്ച് മണികൂറുകള്‍ കഴിഞ്ഞിട്ടാണ് വിവരം പുറത്തറിയിക്കുന്നതെന്നും മൃതദേഹം നീലനിറമായിട്ടുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: