ആലപ്പുഴ: ഗൗഡ സാരസ്വത ബ്രാഹ്മണരുടെ ആത്മീയഗുരുവും കാശിമഠാധിപതിയുമായ സുധീന്ദ്രതീര്ത്ഥസ്വാമിയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ശ്രീവ്യാസധ്വജ മഹാപ്രയാണ യാത്രയ്ക്ക് ഡിസംബര്‍ 14ന് ആലപ്പുഴയില്‍ സ്വീകരണം നല്‍കും. 23ന് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രപരിസരത്തുനിന്നാണ് യാത്ര ആരംഭിച്ചത്. ഞായറാഴ്ചഉച്ചയ്ക്ക് 12ന് അനന്തനാരായണപുരം ആനവാതില്‍ക്കലില്‍ എത്തുന്ന യാത്രയ്ക്ക് സ്വീകരണം നല്കിയ ശേഷം നന്ദാവനം ഓഡിറ്റോറിയത്തില്‍ സത്സംഗം നടക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടിന് പഴയതിരുമല ക്ഷേത്രത്തിലേക്ക് പുറപ്പെടും. ക്ഷേത്രാങ്കണത്തില്‍ സ്വീകരണവും സത്സംഗവും ഉണ്ടാകും. യാത്രയ്ക് വിശ്വഹിന്ദു പരിഷത്ത്, മാധ്വ തുളു ബ്രഹ്മണസഭ, തമിഴ് ബ്രാഹ്മണ സമൂഹം, തത്വമസി ഇന്റര്‍നാഷണല്‍ തുടങ്ങിയ സംഘടനകള്‍ ആശ്രമം ജങ്ഷന്, ഉഡുപ്പി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മുല്ലയ്കല്‍ ക്ഷേത്രനട, സമൂഹമഠം എന്നിവടങ്ങളില്‍ സ്വീകരണം നല്‍കും. തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലെ പര്യടനത്തിന് ശേഷമാണ് യാത്ര ആലപ്പുഴയില്‍ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: