ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഗ്രാമത്തലവനെ മരിച്ചനിലയില്‍ കണ്ടെത്തി. ബാരാമുള്ളയിലെ സപോരയിലായിരുന്നു സംഭവം.
62 കാരനായ ഗുലാം മുഹമ്മദ് മിറിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തരാസോ ഗ്രാമത്തില്‍ നിന്ന് വെള്ളിയാഴ്ച വൈകുന്നേരമാണ് ഗുലാമിനെ മുഖംമൂടി ധരിച്ചെത്തിയ നാലുപേര്‍ തട്ടിക്കൊട്ടു പോയത്.
പോലീസില്‍ കുടുംബാംഗങ്ങള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഗുലാമിനായി പോലീസും സൈന്യവും വ്യാപകമായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: