കോന്നി: വസ്ത്ര വ്യാപാരശാലയിലുണ്ടായ തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം. കോന്നി പോസ്റ്റോഫീസ് റോഡിലെ ന്യൂപാരഡൈസ് വസ്ത്രശാലയുടെ നാലാമത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെ രാവിലെ 9.45 ഓടെ പുക ഉയരുന്നത് സമീപത്തെ വ്യാപാരികളാണ് ആദ്യംകണ്ടത്.
നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി. പത്തനംതിട്ട, അടൂര്‍, സീതത്തോട് എന്നിവിടങ്ങളില്‍ നിന്നുമെത്തിയ നാല് ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്. മൂന്നുനിലകെട്ടിടത്തിന്റെ മുകളില്‍ ഷീറ്റ് മേഞ്ഞ ഷെഡ്ഡിലാണ് തീപിടുത്തമുണ്ടായത്. സമീപത്തെ കടകളിലേക്ക് തീ പടരാതിരുന്നത് വന്‍ നാശനഷ്ടം ഒഴിവാക്കി.
വൈദ്യുതി ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വസ്ത്രങ്ങളുടെ സ്റ്റോക്ക് സൂക്ഷിച്ചിരുന്ന ഭാഗമണ് അഗ്നിക്കിരയായത്. താഴത്തെ നിലകളിലെ ഷോറൂമുകളിലേക്ക് തീ പടരാതെനോക്കിയതും കൂടുതല്‍ നാശനഷ്ടം ഒഴിവാക്കി. 25 ലക്ഷത്തോളം രൂപയുടെ നാഷനഷ്ടം ഉണ്ടായതായി കടയുടമ പറഞ്ഞു. കോന്നി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ജില്ലാ പോലീസ് ചീഫും റവന്യൂ ഉദ്യോഗസ്ഥരുമടക്കം സ്ഥലത്ത് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: