പാലക്കാട്: സ്വത്ത് തര്‍ക്കത്തിനിടെ അനുജനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ വടക്കഞ്ചേരി പ്ലാച്ചിക്കാട് കൊന്നക്കല്‍ കടവില്‍ ചെല്ലപ്പന്റെ മകന് ചാമുണ്ണി (56)ക്ക് ജില്ലാ ഫസ്റ്റ് ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി ഏഴുവര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും വിധിച്ചു. പിഴതുക കൊല്ലപ്പെട്ട സേതുമാധവ (45)ന്റെ ഭാര്യക്ക്് നല്‍കണം.
2012 മേയ് ഒന്‍പതിനാണ് സംഭവം. ഇരുപത് വര്‍ഷത്തോളം സ്ഥലത്തില്ലാതിരുന്ന ചാമുണ്ണി 2009ലാണ് തിരിച്ചെത്തി സ്വത്ത് അവകാശപ്പെട്ടത്. പബ്ലിക് പ്രോസിക്യൂട്ടര്‍ സി.ജി ഹരിദാസ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി. വടക്കഞ്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസന്വേഷിച്ചത് സി.ഐ സി.ആര് രാജുവായിരുന്നു. ഇരുപതോളം സാക്ഷികളെ വിസ്തരിച്ചിരുന്നു. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി തടവ് അനുഭവിക്കണം. ചാമുണ്ണിക്ക് സേതുമാധവനടക്കം ആറ് സഹോദരങ്ങളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: