കൊച്ചി: ഭാരതീയം സാംസ്കാരികോല്‍സവത്തിന് കൊച്ചി നഗരസഭ നികുതിയിളവ് നല്‍കുന്നത് പരിഗണിക്കുമെന്ന് മേയര്‍ ടോണി ചമ്മണി. ജി.സി.ഡി.എ. റിക്രിയേഷന്‍ ക്ലബിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 19 മുതല്‍ 28വരെ മറൈന്‍െ്രെഡവില്‍ സംഘടിപ്പിക്കുന്ന ഭാരതീയം 2014 സാംസ്കാരികോല്‍സവത്തിന്റെ മീഡിയ സെന്റര്‍ എറണാകുളം പ്രസ് ക്ലബില്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മേയര്‍.
ഭാരതീയത്തിന്റെ ലാഭവിഹിതത്തില്‍ നിന്ന് ഒരു ഭാഗം കൊച്ചിയില്‍ സ്ഥാപിക്കുന്ന കാന്‍സര്‍ സെന്ററിന് നല്‍കുമെന്ന് ജി.സി.ഡി.എ. ചെയര്‍മാനും പരിപാടിയുടെ രക്ഷാധികാരിയുമായ എന്‍.വേണുഗോപാല്‍ പറഞ്ഞു. 10 ദിവസം കൊച്ചിയില്‍ രാജ്യാന്തര പ്രശസ്തരായ കലാകാരന്മാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് കലാവിരുന്ന് ഒരുക്കുക. മീഡിയ സെന്റര്‍ പ്രശസ്ത ചലച്ചിത്ര സംവിധായകന് സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ എറണാകുളം പ്രസ്ക്ലബ് പ്രസിഡന്റ് കെ.രവികുമാര്‍ അധ്യക്ഷത വഹിച്ചു. ജി.സി.ഡി.എ. ഭരണസമതിയംഗം അക്ബര്‍ ബാദുഷ, സെക്രട്ടറി ആര്.ലാലു, റിക്രിയേഷന്‍ ക്ലബ് സെക്രട്ടറി ബിനോയ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: