ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ പന്ത്രണ്ടു നോയമ്പ് മഹോത്സവത്തിന് ഡിസംബര്‍ 16ന് തിരി തെളിയും. 27ന് താലപ്പൊലി ഘോഷ യാത്രയോടെ സമാപിക്കും. 16ന് രാവിലെ ഒമ്പതിന് ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി, കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി, ഉണ്ണികൃഷ്ണന് നമ്പൂതിരി, ഒളശ മംഗലത്തില്ലത്ത് ഗോവിന്ദന് നമ്പൂതിരി, എന്നിവരുടെ നേതൃത്വത്തില്‍ തൃക്കൊടിയേറ്റും അശോകന് നമ്പൂതിരിയുടേയും രഞ്ജിത് ബി.നമ്പൂതിരിയുടെയും നേതൃത്വത്തില്‍ ചമയകൊടിയേറ്റും നടക്കും. എല്ലാ ദിവസും പ്രസാദമൂട്ടും കളമെഴുത്തും പാട്ടും പ്രഭാഷണങ്ങളും ഉണ്ടായിരിക്കും.
17 മുതല്‍ രമേശ് ഇളമണ്‍ നമ്പൂതിരി യജ്ഞാചാര്യനായി ചതുര്ദിനവരദാന യജ്ഞത്തിന് തുടക്കം കുറിച്ച് ഗരുഡ പഞ്ചാക്ഷരി ഹോമവും പൂജകളും, 18ന് ഉമാമഹേശ്വര ഹോമവും പൂജകളും നടക്കും. 19ന് നാരീപൂജ. സാസ്കാരിക സമ്മേളനം കാവാലം നാരായണപ്പണിക്കര്‍ ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പതിന് മാത്യു ടി.തോമസ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. എ.ആര്. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തും. സംഗീതജ്ഞ മാതംഗി സത്യമൂര്‍ത്തിയുടെ പാദം പൂജിച്ച് ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരിയും കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരിയും ചേര്‍ന്ന് നാരീപൂജയുടെ ഉദ്ഘാടനം നിര്‍വഹിക്കും. വൈകിട്ട് 7.30ന് പടയണി.
20ന് സൗര ഹോമവും, 21ന് മഹാചണ്ഡികാ ഹോമവും പുജകളും നടക്കും രാവിലെ ചതുര്‍ദിന വരദാനയജ്ഞവും രാത്രി ഏഴിന് നൃത്തനൃത്യങ്ങളും നടക്കും. 23ന് രാത്രി ഏഴിന് കോഴിക്കോട് പ്രശാന്ത് വര്‍മ്മയുടെ മാനസജപലഹരി. 24ന് രാത്രി ഏഴിന് സംഗീതസദസ്, ഒമ്പതിന് നൃത്തനൃത്യങ്ങള്‍. 25ന് വൈകിട്ട് 6.30ന് നൃത്തസന്ധ്യ, 7.30ന് താലപ്പൊലി ഘോഷയാത്ര തലവടി തെക്കേക്കര കാണിക്ക മണ്ഡപത്തില്‍ നിന്നും മാണത്താറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, തൃക്കയില്‍ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം വഴി ചക്കുളത്തുകാവില്‍ എത്തച്ചേരും.
26ന് രാവിലെ ഒമ്പതിന് കലശാഭിഷേകം, വൈകിട്ട് മൂന്നിന് കാവുംഭാഗം തിരു ഏറങ്കാവ് ദേവീ ക്ഷേത്രത്തില്‍ നിന്നും വാദ്യമേളങ്ങളുടെയും നിരവധി ഫ്ളോട്ടുകളുടെയും, മാന്‍, മയിലാട്ടും, കാവടി, ഗരുഢന്‍ പറവ, കഥകളി എന്നിവയുടെ അകമ്പടിയോടെ തങ്ക തിരുവാഭരണ ഘോഷയാത്ര, ആറിന് പുത്തന്‍കാവ് ദേവി ക്ഷേത്രത്തില്‍ നിന്നും കാവടി വിളക്ക്. 27ന് രാവിലെ ഒമ്പതിന് ആനപ്രമ്പാല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നും കാവടി, കരകം മുത്താരമ്മന്‍ കോവിലില്‍ നിന്നും എണ്ണക്കുടം വരവും ഉച്ചയ്ക്ക് ഒന്നിന് ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി, ഒളശ മംഗലത്തില്ലത്ത് ഗോവിന്ദന് നമ്പൂതിരി എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ചക്കരക്കുളത്തില്‍ ആറാട്ടും, കൊടിയിറക്കും, മഞ്ഞനീരാട്ടും വൈകിട്ട് ആറിന് കാരിക്കുഴി എല്‍പി സ്കൂളിനു സമീപമുള്ള താല്‍ക്കാലിക മണ്ഡപത്തില്‍ നിന്നും താലപ്പൊലി ഘോഷയാത്രയും, ചമയക്കൊടിയിറക്കും, രാത്രി എട്ടിന് നാടന്‍ കലാരുപങ്ങളും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: