ന്യൂദല്‍ഹി: എല്ലാ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലും ആധാര്‍ അധിഷ്ഠിത ബയോ മെട്രിക് അറ്റന്‍ഡന്‍സ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ന്യൂഡല്‍ഹിയിലുള്ള കേന്ദ്ര ഗവണ്മെന്റ് ഓഫീസുകളില്‍ 2014 ഡിസംബര്‍ 31 ഓടു കൂടിയും മറ്റിടങ്ങളില്‍ 2015 ജനുവരി 26 ഓടു കൂടിയും സംവിധാനം സ്ഥാപിക്കും.
കേന്ദ്ര പേഴ്സണല്‍, പബ്ലിക് ഗ്രീവന്‍സസ്, പെന്‍ഷന്‍സ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്ങ് രാജ്യസഭയില്‍ അറിയിച്ചു. നിലവിലെ അറ്റന്‍ഡന്‍സ് സംവിധാനം അവസാനിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: