ന്യൂദല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയിലൂടെ രാജ്യം പുരോഗമിക്കുന്നതില്‍ അമര്‍ഷം പൂണ്ടവര്‍ വാട്സ് ആപ്പിലൂടെ വ്യാജ പ്രചരണങ്ങള്‍ അഴിച്ചു വിടുന്നു.
സൈനികര്ക്കിടയിലേക്കാണ് ഇത്തരം സന്ദേശങ്ങള്‍ വ്യാപിക്കുന്നത്.ഇതേ തുടര്‍ന്ന് സൈനികര്‍ വാട്സ് ആപ്പ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.
ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഓഫീസര്‍മാര്‍ക്കും ജവാന്മാര്ക്കും സൈന്യം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍.
കരസേന കമാന്റര്‍ ജനറല്‍ ഡി എസ് ഹൂഡയാണ് സോഷ്യല്‍ മീഡിയയിലെ ഇത്തരം വ്യാജ സന്ദേശങ്ങളില്‍ വീഴരുതെന്ന സന്ദേശം സൈനികര്‍ക്ക് നല്‍കിയത്.
എല്ലാത്തരം മാധ്യമങ്ങള്‍ക്കും പൊതുസമൂഹത്തെയും സൈന്യത്തെയും വലയില്‍ വീഴ്ത്താന്‍ സാധിക്കും. അത്തരത്തിലുള്ള സന്ദേശത്തിന് ഇരയാകരുതെന്നും ഹൂഡ സൈനികരോട് ആവശ്യപ്പെട്ടു.
‘എല്ലാ കാര്യത്തിലും മോദിക്ക് രാഷ്ട്രീയ അജണ്ടയാണുള്ളത്. പാര്‍ലമെന്റിലെ അംഗസംഖ്യമാണ് മോദിക്ക് ആവശ്യം. സൈന്യത്തെയാണ് ഇതിനായി ഉപയോഗിക്കുന്നത്’. ഇതാണ് വാട്സ് ആപ്പില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ ഒന്ന്.
സൈനികരെ മാനസികമായി തളര്‍ത്താനുള്ള ശ്രമമെന്നാണ് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ ഇതിനെ വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: