കാസര്‍കോട്: യുവമോര്‍ച്ച നേതാവിന് പോലീസിന്റെ വക തെറിയഭിഷേകം. യുവമോര്‍ച്ച കാസര്‍കോട് മണ്ഡലം വൈസ് പ്രസിന്റ് കീര്ത്തന്.ജെ.കട്ലുവിനെയാണ് പോലീസുകാരന് തെറിയഭിഷേകം നടത്തി അപമാനിച്ചത്.
കഴിഞ്ഞ ദിവസം മീപ്പുഗിരിയില്‍ സൈക്കിളില്‍ യാത്ര ചെയ്യുന്നതിന് ഇടയില്‍ പെട്ടെന്ന് തടഞ്ഞ് നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് തെറിയഭിഷേകം നടത്തുകയും ചെയ്തെന്നാണ് പരാതി. താന്‍ യുവമോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് ആണെന്നും മലയ്ക്ക് പോകാന്‍ മാലയിട്ടിരിക്കുകയാണെന്നും പറഞ്ഞെങ്കിലും പോലീസുകാരന് ചെവിക്കൊണ്ടില്ല. തുടര്‍ന്നും ജനമദ്ധ്യത്തില്‍ വെച്ച് അസങ്യം പറയുകയായിരുന്നു. തുടര്‍ന്ന് ബൈക്കിന്റെ താക്കോല്‍ വാങ്ങിവെക്കുകയും ചെയ്തു.
സഹികെട്ടതോടെ സ്ഥലം എസ്ഐ യെ ഫോണില്‍ വിളിക്കുകയും കാര്യം പറയുകയും ചെയ്തു. എന്നാല്‍ എസ്ഐ എന്റെ ഫോണിലേക്ക് വിളിക്കട്ടെ എന്ന രീതിയിലാണ് നീകേഷ് എന്ന സിവില്‍ പോലീസുകാരന് പ്രതികരിച്ചത്. തന്നെ അപമാനിച്ച പോലീസുകാരനെതിരെ ജില്ലാ പോലീസ് ചീഫിന് കീര്ത്തന് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: