ബേഡകം: എട്ടാം ക്ലാസ്സുകാരിയായ പെണ്‍കുട്ടിയെ പട്ടാപ്പകല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച പതിനാറുകാരനെ ജാമ്യത്തിലെടുത്ത സി.പി.എം ലോക്കല്‍ സെക്രട്ടറിയടക്കമുള്ളവരുടെ നടപടി ചര്‍ച്ചയാകുന്നു.കഴിഞ്ഞ ദിവസം ബേഡകത്ത് നടന്ന ലോക്കല്‍ സമ്മേളന വേദിയിലാണ് നേതാക്കളും അണികളും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായത്.
പാര്‍ട്ടിയില്‍ നിന്നും ബി.ജെ.പിയിലേക്കുള്ള അണികളുടെ കൊഴിഞ്ഞുപോക്ക് നിയന്ത്രിക്കാനാവാതെ പാടുപെടുകയാണ് സി.പി.എം. ഇതിനിടെ സംഭവത്തിലെ സാക്ഷിയായ യുവമോര്‍ച്ച യൂണിറ്റ് പ്രസിഡന്റ് മനുവിനെ കള്ളക്കേസിലകത്താക്കാനാണ് സി.പി.എം നേതൃത്വത്തിന്റെ ശ്രമം. ഇതിന്റെ ഫലമായി പ്രതിയെ മര്‍ദ്ദിച്ചുവെന്ന വ്യാജ ആരോപണവുമായി എസ്.എം.എസ് കേസ് ചുമത്തുവാന്‍ ശ്രമം നടത്തിയതും അണികളില്‍ മുറുമുറുപ്പിനിടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: