പാലക്കാട്്: മണ്ണാര്‍ക്കാടും പുതുശ്ശേരിയിലുമുണ്ടായ വാഹനാപകടങ്ങളില്‍ ആറ് പേര്‍ക്ക് പരിക്ക്. മണ്ണാര്‍ക്കാടിനടുത്ത് ദേശിയപാത 213ല്‍ പൊന്നംകോട് ജംഗഷനില്‍ കെ.എസ്.ആര്.ടി,സി ബസും മിനി ലോറിയും കൂട്ടിഇടിച്ചാണ് രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേറ്റത്. ദേശീയപാതയില്‍ പുതുശേരി വില്ലജ് ഓഫീസിനു സമീപം നാലു വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു പേര്‍ക്കാണ് പരിക്കേറ്റത്. രണ്ടു കാറുകള്‍, ലോറി, ബൈക്ക് എന്നിവയാണ് കൂട്ടിയിടിച്ചത്.
മണ്ണാര്‍ക്കാട് അപകടത്തില്‍ മിനിലോറിയിലെ ഡ്രൈവര്‍ക്കും സഹായുക്കുമാണ് പരിക്കു പറ്റിയത് നിലമ്പൂര്‍ സ്വദേശി അന്‍സില്‍ (27) മമ്പാട് സ്വദേശി റഷീദ് (34)എന്നിവരെ ഗുരുതര പരിക്കുകളോടെ പെരിന്തല്‍മണ്ണ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു ഇന്നലെ രാവിലെ എട്ട് മണിയേടെയാണ് സംബവം പാലക്കാടുനിന്നും വരുകയായിരുന്ന ബസും എതിരെ വന്ന മിനിലോറിയു കുട്ടിഇടിച്ചാന് അപകടം ഉണ്ടായത്
കോയമ്പത്തൂര്‍ ദേശീയപാതയില്‍ പുതുശേരി വില്ലജ് ഓഫീസിനു സമീപം നാലു വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരായ വട്ടപ്പാറ സ്വദേശികള്‍ ജോസഫ് ക്രിസ്റ്റഫര്‍(24), ആന്റണിരാജ്(29), കാര്‍ യാത്രക്കാരായ കോയമ്പത്തൂരിലെ ചന്ദ്രമോഹന് (62), രാം ചന്ദ്(30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പാലക്കാട് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഞ്ചിക്കോട് ഭാഗത്തുനിന്നും പാലക്കാട്ടേക്കു പോകുകയായിരുന്ന ടാറ്റ ഇന്‍ഡിക്ക കാര്‍ റോഡിനു നടുവില്‍ യുടേണ്‍ ചെയ്തതാണ് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കാന്‍ കാരണമായത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കാണ്സംഭവം. ദേശീയപാതയില്‍ സിഗ്നല്‍ സംവിധാനം ഇല്ലാത്തതും, വാഹനയാത്രക്കാര്‍ നിയമങ്ങള്‍ പാലിക്കാതെ ഇടതു വശത്തു കൂടിയും വലതു വശത്തു കൂടിയും അതിക്രമിച്ചു യാത്ര ചെയ്യുന്നതും അപകടനിരക്കു കൂട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: