ആലത്തൂര്‍: വടക്കഞ്ചേരി, മേലാര്‍കോട്, ചിറ്റിലഞ്ചേരി, ആലത്തൂര്‍, കാട്ടുശ്ശേരി ഭാഗങ്ങളില്‍ മോഷണം നടത്തിവന്ന ഏഴംഗ സംഘം പോലീസ് പിടിയിലായി. അഞ്ചുമൂര്‍ത്തിമംഗലം കണ്ടന്കാളിപൊറ്റ മനോജ് (34), മംഗലം തെരുക്കാട് മുഹമ്മദ്കുട്ടി (53), മൂച്ചിത്തൊടി റഷീദ് (43), പൂക്കാട് ബഷീര്‍(33)മംഗലം കാവോത്ത് ഷിബു (42), വടക്കഞ്ചേരി ചെറുകണ്ണമ്പ്ര കാരക്കാട് ഷാജു (36) എന്നിവരെയാണ് ആലത്തൂര്‍ വടക്കഞ്ചേരി പോലീസ് പിടികൂടിയത്.
ഗ്യാസ് സിലിണ്ടര്‍, ടിവിഎസ് മോപ്പഡ് വാഹനം, ഉരുളികള്‍, പള്ളിമണി, ചെമ്പ് പാത്രങ്ങള്‍ എന്നിവയാണ് സംഘം വിവിധ കടകള്‍, വീടുകള്‍, ആരാധനാലയം എന്നിവിടങ്ങളില്‍നിന്നും മോഷ്ടിച്ചിട്ടുള്ളത്.
ഓട്ടോറിക്ഷയില്പോയി മോഷ്ടിക്കേണ്ട സ്ഥലം കണ്ടെത്തി പിന്നീട് മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. ആലത്തൂര്‍ എസ്ഐ കെ.എ.് മോഹന്‍, ഗ്രേഡ് എസ്ഐ ശിവദാസ്, സിഐമാരായ എം. കൃഷ്ണന്, സുധീരന്,സിപിഒമാരായ നസീറലി, അരുണ്‍, സാജു ജോസഫ്, സുരേഷ് എന്നിവരാണ് പ്രതികളെ മംഗലംഭാഗത്തുവച്ച് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: