പാലക്കാട്: ബിജെപി ദേശീയ അധ്യക്ഷന്‍ പങ്കെടുക്കുന്ന 19 ലെ ബിജെപി മഹാ സമ്മേളനത്തില്‍ 1000 പേരെ പങ്കെടുപ്പിക്കാന്‍ ബിജെപി കണ്ണാടി പഞ്ചായത്ത് കമ്മറ്റി യോഗം തീരുമാനിച്ചു. പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ വടക്കന്തറ ബേബി ഉദ്ഘാടനം ചെയ്തു. എം.സ്വാമിനാഥന് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് അജിതാ മേനോന്, കര്‍ഷക മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി കെ.ശിവദാസ്, ബിജെപി പാലക്കാട് മണ്ഡലം ജന.സെക്രട്ടറി ആര്.രമേഷ്, ആര്.സുരേഷ്, കെ.രാമക,ഷ്ണന്‍, കെ. സജില്‍ പ്രസംഗിച്ചു.
മലമ്പുഴ: ബിജെപി മഹാ സമ്മേളനത്തില്‍ 7000 പേരെ പങ്കെടുപ്പിക്കാന്‍ മലമ്പുഴ മണ്ഡലം ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡണ്ട് എം.എസ്.ജയപ്രകാശിന്റെ അധ്യക്ഷതയില്‍ ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.ഭാസി, പി.വേണുഗോപലന്‍, മണ്ഡലം ജന.സെക്രട്ടറിമാരായ എ.സി.മോഹനന്, കെ.സി.സുരേഷ് പ്രസംഗിച്ചു.
പട്ടാമ്പി: പട്ടാമ്പി മണ്ഡലത്തില്‍ നിന്ന് 5000 പേര് പങ്കെടുക്കും. മണ്ഡലം പ്രസിഡണ്ട് എം.പി.മുരളീധരന്റെ അധ്യക്ഷതയില്‍ ജില്ലാ സെക്രട്ടറി ബി.വി.മുരളീധരന് ഉദ്ഘാടനം ചെയ്തു. പൂക്കാട്ടിരി ബാബു, ഗോപി പൂവക്കോട്, അഡ്വ.മനോജ്, രാജന്, ടി.പി.ശ്രീധരന്, സി.ജി. ശ്രീകുമാര്‍, സുനില്‍കുമാര്‍, ഭാസ്കരന്, വി.മണികണ്ഠന്, ടി.പി.പ്രിയ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: