തിരുവനന്തപുരം: സി.പി.ഐയുടെ പേയ്മെന്റ് സീറ്റ് വിവാദത്തെക്കുറിച്ച് ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ പരാമര്‍ശം ഇന്ന് നിയമസഭയില്‍ പ്രതിപക്ഷ ബഹളത്തിനിടയാക്കി.
പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചതിനെത്തുടര്‍ന്ന് സഭ അല്പ്പനേരത്തേക്ക് നിറുത്തിവച്ചു.
സി.പി.ഐയുടെ സീറ്റ് വിവാദത്തെക്കുറിച്ച് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത് സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സി. ദിവാകരന് ക്രമപ്രശ്നം ഉന്നയിക്കുകയായിരുന്നു.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചുവെങ്കിലും രേഖകളില്‍ നിന്ന് പരമാര്‍ശം നീക്കം ചെയ്യാന്‍ തയ്യാറാകാത്തതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: