തിരുവനന്തപുരം: സംസ്ഥാനത്ത് കരാറുകാര്‍ക്ക് കുടിശ്ശികയിനത്തില്‍ 1665.40 കോടിരൂപ കൊടുത്തുതീര്‍ക്കാനുണ്ടെന്ന് മന്ത്രി കെ.എം. മാണി നിയമസഭയില്‍ അറിയിച്ചു. 2013-14, 2014-15 സാമ്പത്തിക വര്‍ഷങ്ങളില്‍ തിരിച്ചെടുക്കേണ്ടിയിരുന്നത് ഉള്‍പ്പെടെ സംസ്ഥാനത്തെ നിലവിലെ നികുതി കുടിശ്ശിക 12739.48 കോടിയാണെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ബാറുകള്‍ അടച്ചതിനുശേഷം 353.09 കോടിരൂപയുടെ വരുമാന വര്‍ദ്ധനവുണ്ടായി. 2014 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ 5731.47 കോടി വിറ്റുവരവ്. ഇതേ കാലയളവില്‍ 2013 ല്‍ 5378.38 കോടിയുടെ വിറ്റുവരവാണുള്ളത്. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ 240.81 ലക്ഷം കേസ് വിദേശമദ്യവും 107.96 ലക്ഷംകേസ് ബിയറും വില്‍പ്പന നടത്തിയിട്ടുണ്ട്. ഈ കാലയളവില്‍ വിദേശമദ്യത്തില്‍ നിന്ന് 7575.77 കോടി രൂപ കിട്ടിയിട്ടുണ്ടെന്നും മന്ത്രി കെ. ബാബുവും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: