കോഴിക്കോട്: മുസ്ലീം ലീഗ് നേതാവ് പി.വി. അബ്ദുള്‍ വഹാബ് കൈയേറിയ ചെറുവണ്ണൂരിലെ ഭൂമിയിലേക്ക് ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനോടനുബന്ധിച്ച് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ അപ്പീല്‍ ഹര്‍ജിയും ശിക്ഷ താല്‍ക്കാലികമായി റദ്ദ് ചെയ്യാനുള്ള ഹര്‍ജിയും ഇന്ന് ഹൈക്കോടതി പരിഗണിക്കും. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി. രഘുനാഥടക്കം 14 പേരെയാണ് കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് (മാറാട്) ജഡ്ജി എസ്. കൃഷ്ണകുമാര്‍ ശിക്ഷിച്ചത്. 7 വര്‍ഷം കഠിനതടവും 12,200 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: