ന്യൂദല്‍ഹി: അടുത്ത ഏപ്രിലോടെ രാജ്യമൊട്ടാകെ ഭക്ഷ്യസുരക്ഷാ പദ്ധതി വ്യാപിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. ഇതിനു തക്കവിധത്തില്‍ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കാന്‍ ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന് സംസ്ഥാന ഭക്ഷ്യ സെക്രട്ടറിമാരുടെ യോഗത്തില്‍ ആവശ്യപ്പെട്ടു. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കാനും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി.
2013 ജൂലൈ അഞ്ചിന് നിലവില്‍ വന്ന ഭക്ഷ്യസുരക്ഷാ നിയമം ഇതേ വരെ 11 സംസ്ഥാനങ്ങളില്‍ നടപ്പാക്കിയിട്ടുണ്ട്. പദ്ധതിയുടെ ഗുണഭോക്താക്കളെ സുതാര്യവും ന്യായയുക്തവുമായ രീതിയില്‍ തിരഞ്ഞെടുക്കണമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: