തിരുവനന്തപുരം: പോഷാകാഹാര കുറവ് മൂലമാണ് അട്ടപ്പാടിയില്‍ നവജാത ശിശുക്കള്‍ മരണപ്പെട്ടതെന്ന് പിന്നാക്ക ക്ഷേമമന്ത്രി പി.കെ ജയലക്ഷ്മി. നിയമസഭയിലാണ് മന്ത്രി ഈ കാര്യം അറിയിച്ചത്.
ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 63 കുട്ടികള്‍ മരണപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഈ വര്‍ഷം മാത്രം അട്ടപ്പാടിയില്‍ 13 കുഞ്ഞുങ്ങള്‍ മരിച്ചു.
പോഷകാഹാര കുറവ് കണ്ടെത്തിയ 200 കുഞ്ഞുങ്ങളെ അഗളി, കോട്ടത്തറ ആശുപത്രികളിലായി ചികിത്സിച്ച് വരികയാണെന്നും മന്ത്രി വിശദമാക്കി.
അട്ടപ്പാടിയിലെ ശിശുമരണം പോഷകാഹാര കുറവ് മൂലമല്ലെന്ന് കേരളം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ പ്രത്യേക പാക്കേജ് അനുവദിക്കാന്‍ കഴിയില്ലെന്നും കേന്ദ്ര ആദിവാസി ക്ഷേമമന്ത്രി ജൂവല്‍ ഓറം ഇന്നലെ ലോക്സഭയില്‍ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: