ശബരിമല : മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനകാലം 22 ദിവസം പിന്നിട്ടപ്പോള്‍ ശബരിമലയിലെ വരവ് 77 കോടിരൂപ കവിഞ്ഞതായി ദേവസ്വം എക്സിക്യുട്ടീവ് ഓഫീസര്‍ വി.എസ്.ജയകുമാര്‍ അറിയിച്ചു.സന്നിധാനം ദേവസ്വം ഓഫീസ് കോംപ്ലക്സില്‍ കൂടിയ മണ്ഡലം-മകരവിളക്ക് മഹോത്സവത്തിന്റെ അവലോകന യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ വര്‍ഷത്തെക്കാള്‍ ഇരുപത്തിഅഞ്ച് ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
അപ്പം 5,75,81,325രൂപയും, അരവണ 31,33,55,840രുപയും ,കാണിക്ക 27,65,71,451 രൂപയും അഭിഷേകം 85,19,260 രൂപയും മൊത്തം 77,25,07,713 രൂപയുമാണ് ഡിസംബര്‍ എട്ട് വരെയുള്ള വരുമാനം. മുന്‍ വര്‍ഷങ്ങളില്‍ തുക ഇപ്രകാരമായിരുന്നു. അപ്പം 5,53,9595,665 രൂപ, അരവണ 26,54,00,080രൂപ, കാണിക്ക 23,37,10,506 രൂപ, അഭിഷേകം 68,97,040 രൂപ എന്നിങ്ങനെയായിരുന്നു.
അരവണയുടെ വില്‍പ്പനയില്‍ മാത്രം മുന്‍വര്‍ഷത്തേക്കാളും 5.33കോടി രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായളത്. നിലവില്‍ 7,89,382 ടിന് അരവണയും, രണ്ട് ലക്ഷം അപ്പം പായ്ക്കറ്റുകളും സ്റ്റോക്കുണ്ട്.
തിരക്ക് വര്‍ദ്ധിക്കുമ്പോള്‍ അരവണയുടെ വില്‍പ്പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായ് ഒരാള്‍ക്ക് 50 ടിന് മാത്രമേ വിതരണം ചെയ്യുകയുള്ളൂ. ദിനം പ്രതി അന്‍പതിനായിരം ടിന്നിനു മുകളില്‍ അരവണയുടെ വില്‍പ്പന നടക്കുന്നുണ്ട്. ഭക്തര്‍ക്ക് ദേവസ്വം വിതരണം ചെയ്യുന്ന കിറ്റിന്റെ നിരക്കും ഇപ്രകാരമാണ് 160 രൂപയുടെ കിറ്റില്‍ 1 അരവണ, 2 പായ്ക്കറ്റ് അപ്പം, വിഭൂതി, മഞ്ഞള്‍, കുങ്കുമവും 270 രൂപയുടെ കിറ്റില്‍ 2 അരവണ, 4 പായ്ക്കറ്റ് അപ്പം, വിഭൂതി, മഞ്ഞള്‍, കുങ്കുമം എന്നിങ്ങനെയാണെന്നും ഓഫീസര്‍ അറിയിച്ചു.
പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് സാധനങ്ങളെത്തിക്കുന്ന ട്രാക്ടറുകളുടെ വേഗപരിധി മണിക്കൂറില്‍ അഞ്ചു കിലോമീറ്ററാക്കി കുറയ്ക്കാന്‍ യോഗം തീരുമാനിച്ചു. തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ചെറിയാനവട്ടം മുതല്‍ വലിയാനവട്ടം വരെ വൈദ്യുതിലൈന്‍ വലിയ്ക്കാന്‍ ദേവസ്വം ബോര്‍ഡ് കെ.എസ്.ഇ.ബി.യോട് ആവശ്യപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: