തിരുവനന്തപുരം: യു.ഡി.എഫില്‍ നിന്നു കൊണ്ട് ഗണേശ് മുന്നണിക്കെതിരെ സംസാരിച്ചത് ശരിയായില്ലെന്ന് പിതാവും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനുമായ ആര്.ബാലകൃഷ്ണപിള്ള.
പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ഓഫീസിനെതിരെ നിയമസഭയില്‍ അഴിമതിയാരോപണം നടത്തിയ ഗണേശ് ചെയ്തത് തെറ്റാണെന്നും ഗണേഷിന്റെ പ്രസ്താവനയില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഗണേഷിന്റെ നടപടി മുന്നണി മര്യാദയുടെ ലംഘനമാണെന്നും പിള്ള പറഞ്ഞു. പരാതി നിയമസഭയില്‍ പറയാന്‍ പാടില്ലായിരുന്നു. ഇത്തരം കാര്യങ്ങള്‍ പറയേണ്ടത് യു.ഡി.എഫ് യോഗത്തിലാണ്.
ഗണേഷിനെതിരെ നടപടിയെടുക്കുന്ന കാര്യം പാര്‍ട്ടി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗണേഷിനെ ഈ അവസ്ഥയിലാക്കിയത് യു.ഡി.എഫ് നേതാക്കളാണെന്നും ഹൈജാക്ക് ചെയ്തവര്‍ അതിന്റെ ഫലം അനുഭവിക്കട്ടെയെന്നും പിള്ള കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: