തിരുവനന്തപുരം: നിയമസഭയില്‍ പൊതുമരാമത്ത് മന്ത്രിയ്ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കെ.ബി.ഗണേഷ് കുമാറിനെ യുഡിഎഫില്‍ നിന്ന് പുറത്താക്കണമെന്ന് മുസ്ലി ലീഗ്.യു.ഡി.എഫ് കക്ഷി നേതാക്കളുടെ അടിയന്തര യോഗത്തിലാണ് ലീഗ് ഇക്കാര്യം ഉന്നയിച്ചത്.
ഇന്നു ചേര്‍ന്ന യുഡിഎഫ് കക്ഷിനേതാക്കളുടെ യോഗം ഗണേഷ് വിഷയം ചര്‍ച്ചചെയ്തു. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്നും ഗണേശിനെ മാറ്റി നിര്‍ത്തണമെന്ന് ലീഗ് ആവശ്യപ്പെട്ടു. ലീഗ് മന്ത്രിമാര്‍ക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ചത് മുന്നണി മര്യാദകളുടെ ലംഘനമാണെന്നും അവര്‍ യോഗത്തില്‍ വ്യക്തമാക്കി.
ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 15 ന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ പ്രശ്നം വിശദമായി ചര്‍ച്ചചെയ്യാന്‍ തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: