തൃശൂര്‍: വിയ്യൂര്‍ ജയിലില്‍ ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ കുറ്റവാളി സംഘത്തെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ജയില്‍ ജീവനക്കാര്‍ക്ക് മനുഷ്യാവകാശ കമ്മിഷന്റെ ക്ലീന്‍ ചിറ്റ്. നിയമത്തിനകത്ത് നില്ക്കുന്ന സ്വാഭാവിക ‘ഫോഴ്സിങ്’മാത്രമാണ് ഉണ്ടായതെന്ന് കമ്മിഷന് അന്വേഷണ വിഭാഗം കണ്ടെത്തി. ഡിഐജി എസ്.ശ്രീജിത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് നവംബര്‍ 24ന് കമ്മിഷന് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ട് പരിശോധിച്ച കമ്മിഷന് റിപ്പോര്‍ട്ട് പരാതിക്കാരായ പ്രതികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും അയച്ചു കൊടുക്കുമെന്ന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: