ചെറതുരുത്തി: കലാമണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റലിന് പുറകില്‍ താമസിക്കുന്ന സ്ത്രീ സുലഭമായി ലഹരി ഉല്പന്നങ്ങള് വില്‍ക്കുന്നത് രക്ഷിതാക്കളും ജീവനക്കാരും അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഒതുക്കിതീര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപണം.
അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടിയും കൈകൊള്ളുന്നില്ലെന്ന പരാതിയുമായി രക്ഷിതാക്കളും ജീവനക്കാരും രംഗത്ത്. ലഹരി ഉല്പന്നങ്ങള് ഉപയോഗിച്ച 8 വിദ്യാര്‍ത്ഥികളെ കഴിഞ്ഞദിവസം അധ്യാപകര്‍ കയ്യോടെ പിടികൂടി രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി വിദ്യാര്‍ത്ഥികളെ സസ്പെന്റ് ചെയ്തു. മൃദംഗം, ചെണ്ട, തിമില വിദ്യാര്‍ത്ഥികളാണ് സസ്പെന്‍ഷനിലായത്.
ആണ്‍കുട്ടികളുടെ ഹോസ്റ്റലിന് പുറകില്‍ താമസിക്കുന്ന വനിതയുടെ വീട്ടിലെത്താന്‍ പൊന്തക്കാട്ടിലൂടെ ഹോസ്റ്റലിന് പുറകില്നിന്നും രഹസ്യവഴിയുണ്ടെന്നും വാര്ഡന്മാരുടെ കണ്ണ് വെട്ടിച്ച് കുട്ടികള്‍ സ്ഥിരമായി ഈ വഴിയിലൂടെ ലഹരി വാങ്ങാനായി എത്താറുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: