കൊച്ചി:ഡയറക്ട് സെല്ലിംഗ് മേഖലയില്‍ വന്‍ മുന്നേറ്റമെന്ന് ഫിക്കി – കെപിഎംജി റിപ്പോര്‍ട്ട്. ഫിക്കി സംഘടിപ്പിച്ച ‘ഡയറക്ട് 2014’ കോണ്‍ഫറന്‍സിലാണ് കേന്ദ്ര ഭക്ഷ്യപൊതുവിതരണ-ഉപഭോക്തൃകാര്യ മന്ത്രി റാംവിലാസ് പാസ്വാന് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തത്. 2025-ല്‍ 64,500 കോടി രൂപയില്‍ എത്തുന്ന വളര്‍ച്ചയാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.18ബില്ല്യണ്‍ ആളുകള്‍ ഈ മേഖലയില്‍ ഏര്‍പ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭാരതത്തിലെ നേരിട്ടുള്ള വിപണനത്തില്‍ ദക്ഷിണഭാരതമാണ് മുന്നില്‍. നിയമങ്ങളുടെ പരിഷ്കരണവും സുതാര്യതയും ഉറപ്പുവരുത്തണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. ഡയറക്ട് സെല്ലിംഗ് മേഖലയില്‍ നിന്നുള്ള സര്‍ക്കാര്‍ വരുമാനം 9 മടങ്ങ് വര്‍ദ്ധിച്ച് 2025-ല്‍ 9000 കോടി രൂപയാകുമെന്ന് റിപ്പോര്‍ട്ടില്‍ പ്രതീക്ഷിക്കുന്നു. 10 ബില്ല്യണ്‍ സ്ത്രീകള്‍ ഈ രംഗത്തേക്ക് കടന്നുവരുമെന്ന് റിപ്പോര്‍ട്ടിലുണ്ട്. കേന്ദ്ര ഉപഭോക്തൃകാര്യ സെക്രെട്ടറി കേശവ് ദേശിരാജു, ഫിക്കി പ്രസിഡന്റ് സിദ്ധാര്‍ത്ഥ് ബിര്‍ള, കഠഇ എക്സിക്യുട്ടിവ് ഡയറക്ടര്‍ ക്രുരുഷ് ഗ്രാന്‍ഡ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
100 രാജ്യങ്ങളിലായി പടര്‍ന്നു കിടക്കുന്ന ഡയറക്ട് സെല്ലിംഗ് വിപണിയില്‍ 167 ബില്ല്യണ്‍ ഡോളറിന്റെ വ്യാപാരം നടക്കുന്നുണ്ട്. ഡയറക്ട് സെല്ലിംഗ് ഭാരതത്തില്‍ വളരെവേഗം വളരുന്ന വ്യവസായമാണ്, കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ഏകദേശം 20% വര്‍ദ്ധനവാണ് വ്യാപാരത്തില്‍ ഉണ്ടായിരിക്കുന്നത.് 2012-2013 വര്‍ഷത്തില്‍ 1000 കോടി രൂപയാണ് ഈമേഖലയിലെ പങ്കായി ഖജനാവില്‍ എത്തിയത്.
സ്വയംതൊഴില്‍ കണ്ടെത്തുന്നതിനുള്ള സാധ്യതയാണ് ഈമേഖലയുടെ വളര്‍ച്ചയ്ക്ക് പ്രചോദനമായത്. 50 ലക്ഷത്തോളം ആള്‍ക്കാരാണ് ഡയറക്ട് സെല്ലിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 60% സ്്രതീകളാണ്. ഡയറക്ട് സെല്ലിംഗ് മേഖലയുടെ വിപുലീകരണം സ്ത്രീശാക്തീകരണത്തിന് സഹായിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: