തിരുവനന്തപുരം: കുടിവെള്ള പൈപ്പിടലിനായി കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബംഗാള്‍ സ്വദേശി തീര്‍ത്ഥര്‍ മജുംദാറാണ് (65) മരിച്ചത്. വണ്ടിത്തടം സ്വദേശി സുമേഷാണ് (44) ഗുരുതര പരിക്കുകളോടെ ആശുപത്രിയിലുള്ളത്.
തിരുവല്ലം വണ്ടിത്തടം പാലപ്പൂരില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഒന്നരയാള്‍ പൊക്കത്തിലുള്ള കുഴിയിലേയ്ക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. രണ്ട് പേരെയും മണ്ണ് നീക്കി പുറത്തെടുത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇതിനിടെ ഒരാള്‍ മരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: