കട്ടപ്പന : കട്ടപ്പന ടൗണില്‍ രണ്ടിടത്ത് നിന്നായി മൂന്നു ലക്ഷത്തോളം രൂപയുടെ മോഷണ പരമ്പരയാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. കട്ടപ്പന ബൈപ്പാസ് റോഡില്‍ സ്ഥിതി ചെയ്യുന്ന ബീവറേജ് ഔട്ട്ലെറ്റില് നിന്നും 55270 രൂപയുടെ മദ്യമാണ് ഇന്നലെ മോഷണം പോയത്.
പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. 86ഓളം കുപ്പി മദ്യവും ഇവിടെനിന്നും മോഷ്ടിക്കപ്പെട്ടു. രാവിലെ ഔട്ട്ലെറ്റ് തുറക്കാനെത്തിയ ഉേദ്യാഗസ്ഥരാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. അന്നേ ദിവസം തന്നെ കട്ടപ്പന ടൗണില്‍ തുണി വ്യാപാരം നടത്തുന്ന മാങ്കുടിയില്‍ മഹേശ്വരന് എന്നയാളുടെ വാടകവീട്ടിലും മോഷണം നടന്നു.
വീട്ടില്‍ നിന്നും 2.5 ലക്ഷം രൂപയും വാച്ച്, സ്റ്റെപ്പപ്പ്, ടി.വി. ട്യൂണര്‍ കാര്‍ഡ് എന്നിവയാണ് മോഷണം പോയത്. തമിഴ്നാട് സ്വദേശിയായ മഹേശ്വരന് 15 വര്‍ഷത്തോളമായി കട്ടപ്പനയില്‍ വി.എം.ആര്. ടെക്സ്റ്റയില്‍സ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.
പൂട്ട് പൊളിച്ച് ഉള്ളില്‍ കയറിയ കള്ളന് അലമാരി തകര്‍ത്താണ് പണം അപഹരിച്ചത്. രണ്ട് മോഷണ സ്ഥലങ്ങളിലും ഫോറന്‍സിക് വിദഗ്ദ്ധരെത്തി പരിശോധന നടത്തി. കട്ടപ്പന പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: