രാജാക്കാട് : പൂപ്പാറ ടൗണിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ച് ഒരുമാസത്തിനുള്ളില്‍തന്നെ മിഴിപൂട്ടി. കൊച്ചി – ധനുഷ്ക്കോടി ദേശീയപാത കടന്നുപോകുന്ന പൂപ്പാറ ടൗണില്‍ ശാന്തമ്പാറ ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് വൈദ്യുതിവിളക്കുകളാണ് അണഞ്ഞരിക്കുന്നത്. അഞ്ചരലക്ഷം രൂപ മുടക്കി 2014 – 15 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തിയ പദ്ധതിയുടെ പണി പൂര്‍ത്തീകരിച്ച് സ്വകാര്യ ഏജന്‍സിയാണ്.
ദേശീയപാതയും സംസ്ഥാനപാതയും സംഗമിക്കുന്ന പൂപ്പാറ ടൗണിന്റെ മധ്യത്തിലായി സ്ഥാപിച്ച വൈദ്യുതവിളക്കാണ് ഒരുമാസംകൊണ്ട് ഉപയോഗശൂന്യമായത്. ഇതോടെ പൂപ്പാറ ടൗണിലെ വ്യാപാരികളും ടാക്സി ഡ്രൈവര്‍മാരും ഇരുട്ടിലായിരിക്കുകയാണ്.
ദിനംപ്രതി ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഇതുവഴി കടന്നുപോകുന്നത്. വിനോദസഞ്ചാരികളുടെ പ്രധാന ഇടത്താവളമായ പൂപ്പാറ ടൗണ്‍ ഇരുട്ടിലായതോടെ ടൂറിസത്തില്‍നിന്നുള്ള വരുമാനത്തില്‍ ഗണ്യമായ കുറവാണുണ്ടായിരിക്കുന്നത്.വൈദ്യുത വിളക്കുകള്‍ പ്രവര്‍ത്തനരഹിതമായി നാളുകള്‍ പിന്നിട്ടിട്ടും പഞ്ചായത്ത് അധികൃതര്‍ ഒരുനടപടിയും സ്വീകരിക്കുന്നില്ലെന്ന ആരോപണവും ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: