പന്തളം : വലിയകോയിക്കല്‍ ക്ഷേത്രത്തിലെ അന്നദാന മണ്ഡപത്തിന്റെയും ഇന്‍ഫര്‍മേഷന്‍ സെന്റര്‍,മറ്റ് നവീകരണങ്ങളുടെയും ഉദ്ഘാടന പരിപാടി ദേവസ്വംബോര്‍ഡ് പ്രസിഡന്റും,ഹിന്ദു സംഘടനകളും ബഹിഷ്‌കരി്ച്ചു.
ക്ഷേത്രഭരണത്തിലും പരിപാടികളിലും രാഷ്‌ട്രീയം കലര്‍ത്തുന്ന ദേവസ്വംമെമ്പര്‍മാരുടെ നടപടിക്ക് എതിരെ ആണ് ഹിന്ദു സംഘടനകള്‍ യോഗം ആരംഭിക്കുമ്പോള്‍ തന്നെ പ്രതിഷേധം അറിയിപ്പിച്ചു യോഗം ബഹിഷ്‌കരിച്ചത്.ഉദ്ഘാടകന്‍ ആയി നിശ്ചയിച്ചിരുന്ന ദേവസ്വംബോര്‍ഡ് പ്രസിഡന്റെിനെ അറിയിക്കാതെ ആണ് പന്തളത്തുള്ള ദേവസ്വം മെമ്പര്‍ യോഗം സംഘടിപ്പിച്ചത്.ഇതിന്റെ പ്രതിഷേതമായിട്ടാണ് രാവിലെ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് ക്ഷേത്രത്തില്‍ എത്തി ദര്‍ശനം നടത്തി പോയതെന്ന് കരുതുന്നു.
ബഹിഷ്‌കരണത്തിനു ശേഷം ക്ഷേത്രഉപദേശകസമിതി പ്രസിഡന്റ് അഡ്വ.കെ സന്തോഷ്‌കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ദേവസ്വംബോര്‍ഡ് പ്രസിഡിന്റെ അസാനിധ്യത്തില്‍ ദേവസ്വം മെമ്പര്‍ സുഭാഷ്‌വാസു ഉദ്ഘാടനം ചെയ്തു.
നിയുക്ത രാജപ്രതിനിധി മകയിരം നാള്‍ കേരളവര്‍മ്മയെ യോഗത്തില്‍ ആദരിച്ചു.ക്ഷേത്ര പുനരുദ്ധാരണത്തിന്റെയും ഇന്‍ഫര്‍മേഷന്‍,ടിക്കറ്റ് കൗണ്ടാറിന്റെയും ഉദ്ഘാടനം ദേവസ്വം മെമ്പര്‍ പി. കെ. കുമാരനും,അന്നദാന മണ്ഡപത്തിന്റെ ഉദ്ഘാടനം സുഭാഷ് വാസുവും നിര്‍വഹിച്ചു.ഗ്രാമപഞ്ചായത് പ്രസിഡന്റെ രാജു കല്ലുംമൂടന്‍,ചീഫ് എഞ്ചിനീയര്‍ ജി മുരളികൃഷ്ണന്‍,എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ബി കേശവദാസ്,കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റെ് പി ജി ശശികുമാര വര്‍മ്മ, അയ്യപ്പസേവാ സംഘം പ്രസിഡന്റെ കെ നാരായണകുറുപ്പ്,അയ്യപ്പാ റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്റ് ജയകുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
ഉപദേശകസമിതി വൈസ് പ്രസിഡന്റ് ഗിരീഷ്‌കുമാര്‍ സ്വാഗതവും അഡ്മിനിസ്‌ട്രേറ്റീവ് ആഫീസര്‍ എസ് അശോക്കുമാര്‍ നന്ദിയും പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: