പാലക്കാട്: റേഷന്‍ അരി കരിഞ്ചന്തയിലെത്തിക്കുന്ന മാഫിയ വീണ്ടും സജീവം. റേഷന്‍ വിതരണത്തിനുള്ള അരി സ്വകാര്യ മില്ലുകളക്ക് എത്തിച്ചു കൊടുക്കുന്ന സംഘം ഒരിടവേളക്ക് ശേഷം സജിവമായിരിക്കുകയാണ്. ചില റേഷന്‍ വ്യാപാരികളും സിവില്‍ സപ്ലൈസിലെ ചിലരും ചേര്‍ന്ന് ഒത്താശ ചെയ്താണ് ഈ സംഘം പ്രവര്‍ത്തിക്കുന്നത്.
ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം കര്‍ശന പരിശോധനകളുണ്ടായപ്പോള്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി പിന്നണിയിലായിരുന്ന സംഘം അടുത്ത ദിവസങ്ങളില്‍ വീണ്ടും സജീവമായിരിക്കുകയാണ്. തമിഴ്നാട് റേഷനരി അതിര്‍ത്തി കടത്തി ബ്രാന്റഡ് അരിയാക്കി മറിച്ചു വില്‍ക്കുന്ന സംഘവും സജീവമാണ്.
കഴിഞ്ഞദിവസം കലക്ടറുടെ സ്പെഷല്‍ സ്ക്വാഡും സപ്ലൈ ഓഫിസ് ഉദ്യോഗസ്ഥരും ചേര്‍ന്നു നടത്തിയ റെയ്ഡില്‍ തണ്ണിശ്ശേരിയില്‍ നിന്നു 250 ക്വിന്റല്‍ റേഷനരി പിടികൂടി. തണ്ണിശ്ശേരി-മന്ദത്തുകാവില്‍ സ്വകാര്യ വ്യക്തിയുടെ ഗോഡൗണില്‍ നിന്നാണ് അരി പിടികൂടിയത്. രാവിലെഉദ്യോഗസ്ഥര് എത്തുമ്പോള്‍ കോഴിക്കോട് റജിസ്ട്രേഷന് നമ്പര്‍ ഉള്ള ലോറിയില്‍ നിന്ന് ഒരു ലോഡ് അരി ഇറക്കിയിരുന്നു.
ഗോഡൗണിനകത്ത് അരി കൂട്ടിയിട്ടനിലയിയും മറുവശത്തു നിരവധി ചാക്കുകളില്‍ നിറച്ചുവച്ച നിലയിലുമുണ്ടായിരുന്നു. പുറത്തുനിന്നു റേഷനരി എത്തിച്ച് അത് ബ്രാന്റഡ് ചാക്കുകളിലേക്ക് മാറ്റി കയറ്റി അയയ്ക്കുകയാണ് ചെയ്തിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലോറിയില്‍ എത്തിച്ച അരിക്കും ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന അരിക്കും ഒന്നും തന്നെ രേഖകള്‍ ഉണ്ടായിരുന്നുമില്ല. ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തുമ്പോള്‍ ഗോഡൗണില്‍ ഒരു ജിവനക്കാരപും പണിയില്‍ ഏര്‍പ്പെട്ടിരുന്ന അന്യസംസ്ഥാന തൊഴിലാളികളും മാത്രമെ ഉണ്ടായിരുന്നുള്ളു. ഉടമ സ്ഥലത്തില്ലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: