തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് വ്യാപാരിവ്യവസായി ഏകോപന സമിതി ജികെഎസ്എഫുമായി പൂര്‍ണ്ണമായും സഹകരിക്കാന്‍ തീരുമാനിച്ചു. ഇതോടെ എല്ലാ സംഘടനകളുടെയും പിന്തുണ ഷോപ്പിംഗ് ഫെസ്റ്റിവലിന് ഉറപ്പായി.
ആദ്യമായിട്ടാണ് ഒരു വ്യാപാര സംഘടനകളുടെയും എതിര്‍പ്പില്ലാതെ ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംഘടനകള്‍ ജികെഎസ്എഫിനോട് നിസ്സഹരിച്ചിരുന്നു. വ്യാപാരിവ്യവസായി സമിതിയുടെ നേതൃത്വത്തിലുള്ള 19 സംഘടനകളും കേരള ചേംബര്‍ ഓഫ് കോമേഴ്സും നേരത്തേതന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഏകോപനസമിതികൂടി നിലപാട് വ്യക്തമാക്കിയതോടെ എല്ലാ വ്യാപാരസംഘടനകളും ജികെഎസ്എഫുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: