ശബരിമല : ആരോഗ്യ ശുചിത്വ പരിപാടിയുടെ ഭാഗമായി ഭക്ഷണ ശാലകളില്‍ ജോലി ചെയ്യുന്ന 475 പേര്‍ക്ക് ആരോഗ്യ കാര്‍ഡ് നല്കി. കാര്‍ഡ് പുതുക്കാത്തവര് ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍ ഓഫീസിലെത്തി ഉടന്‍ കൈപ്പറ്റണമെന്ന് അധികൃതര്‍ അറിയിച്ചു.
അനാരോഗ്യകരമായ ചുറ്റുപാടില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി വരുന്നുണ്ട്. പുണ്യം പൂങ്കാവനം പദ്ധതിയില്‍ വകുപ്പിന്റെ പങ്കാളിത്തം ഉണ്ടാകാറുണ്ട്. ഒരു ചിക്കന്‍ പോക്സ് ഒഴികെ മറ്റ് സാംക്രമിക രോഗങ്ങളൊന്നും ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലന്ന് ആരോഗ്യ ശുചിത്വ പരിപാടിക്ക് മേല്‍നോട്ടം വഹിക്കുന്ന ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. അനിത കുമാരി, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ. സുരേഷ് ബാബു, മെഡിക്കല്‍ ഓഫീസര്‍ ഡോ. കിരണ്‍ എന്നിവര്‍ പറഞ്ഞു.
ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍ ബെന്നി സി. ചീരന്‍ചിറ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍മാരായ വൈ. നസീര്‍, പ്രദീപ് ജി. പിള്ള എന്നിവരാണ് ശുചിത്വ പരിപാടിക്ക് മേല്‍നോട്ടം വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: