ശബരിമല : സന്നിധാനത്തുളള പോലീസ് മെസ്സിലെ ആഹാരം പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന നീരാവി യന്ത്രത്തി (സ്റ്റീമറില്‍)ന് തീപ്പിടിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ അവസരോചിതമായ ഇടപെടല്‍ മൂലം വന്‍ദുരന്തമാണ് ഒഴിവായത്. ഇന്നലെ രാവിലെ 7.30 ഓടെയാണ് സംഭവം. ആഹാരം പാകം ചെയ്യുന്നതിനിടയില്‍ യന്ത്രത്തിന്റെ ഓട്ടോമാറ്റിക്ക് കട്ട് ഔട്ടര്‍ തകരാറിലാവുകയും അധിക ചൂടിനെ തുടര്‍ന്ന് യന്ത്രത്തില്‍ തീപടരുകയുമായിരുന്നു.
സംഭവമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ യന്ത്രത്തിലെ തീഅണച്ചത് യന്ത്രം പൊട്ടിത്തെറിച്ച് വന്‍അപകടം ഉണ്ടാകുന്നത് തടഞ്ഞു. പതിനെട്ടാംപടിക്ക് ഇരുനൂറ് മീറ്റര്‍ ചുറ്റളവിലാണ് അപകടം നടന്നിട്ടുള്ളത്. തീപിടിത്തത്തില്‍ യന്ത്രത്തിന് ഉള്ളിലെ ഫാന്‍ ബെല്‍റ്റിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മുന്‍വര്‍ഷവും ഈമെസ്സിലെ ആവിയന്ത്രം പൊട്ടിത്തെറിച്ച് ഒരുപോലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പൊള്ളലേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: