ആലപ്പുഴ: ജനാധിപത്യ വിരുദ്ധമായി സാമ്പത്തിക നേട്ടങ്ങള്‍ മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടു കഴിഞ്ഞതായി ആം ആദ്മി (ഡമോക്രാറ്റിക്) സംസ്ഥാന ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ആം ആദ്മി പാര്‍ട്ടിയുടെ മുന്‍ നേതാക്കള്‍ ചേര്‍ന്നാണ് വിമതസംഘടന രൂപീകരിച്ചത്. പാര്‍ട്ടിയുടെ സംസ്ഥാന കണ്വന്ഷന് 27ന് തൃശൂരില്‍ നടക്കും. പത്രസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ടി.ഡി. ബാബുരാജ്, കണ്‍വീനര്‍ രവി ഉണ്ണിത്താന്, എ. അജിത്കുമാര്‍, ദാമോദരന്‍ കണ്ടല്ലൂര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: