തൃപ്രയാര്‍: വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന യുവാവ് രണ്ട് കിലോ സഹിതം തൃപ്രയാര്‍ പാലത്തിനടുത്ത് വെച്ച് പോലീസ് പിടിയിലായി. കിഴുപ്പിള്ളിക്കര കണിയാംപറമ്പില്‍ സഹീര്‍ മകന് സൈദ് (24)ആണ് അറസ്റ്റിലായത്. സൈദ് ജോയിന്റ്, പാദു എന്നീ പേരുകളിലും കുപ്രസിദ്ധനാണ്.
അടുത്തകാലത്ത് തൃപ്രയാറിലുണ്ടായ കൊലപാതകത്തിലും അടിപിടി കേസുകളിലും പ്രതികളായ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ കുറ്റകൃത്യം ചെയ്യുമ്പോള്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി എന്‍.വിജയകുമാറിന്റെ നിര്‍ദ്ദേശാനുസരണം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ഡിവൈഎസ്പി പി.എ.വര്‍ഗീസിന്റെ നേതൃത്വത്തില്‍ വലപ്പാട് സിഐ ആര്.രതീഷ്കുമാര്‍, എസ്ഐ ആന്റണി, എഎസ്ഐമാരായ എം.പി.മുഹമ്മദ് റാഫി, സാദിക് അലി, സീനിയര്‍ പോലീസ് ഓഫീസര്‍ പി.കെ.ബാബു, പോലീസ് ഓഫീസര്‍മാരായ കെ.രാജേഷ്, എ.ആര്.ലിജു, ശിവപ്രസാദ് എന്നിവരടങ്ങിയ സംഘം കഞ്ചാവ് വില്പനക്കാരെ നിരീക്ഷണത്തിലാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് സൈദ് അറസ്റ്റിലായത്.
സേലത്ത് നിന്നാണ് കഞ്ചാവ് കൊണ്ടുവന്നിരുന്നതെന്ന് സൈദ് മൊഴി നല്കി. 10 ഗ്രാം കഞ്ചാവിന് 500 രൂപ മുതല്‍ 1000 രൂപ വരെയാണ് വാങ്ങിയിരുന്നത്. പ്ലാസ്റ്റിക് കവറില്‍ പാക്ക് ചെയ്ത് ഒട്ടിച്ചാണ് വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറുന്നത്. ജോയിന്റ്, മരുന്ന് എന്നീ മറുപേരുകളിലാണ് കഞ്ചാവ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപിച്ചിരിക്കുന്നത്. സ്കോര്‍ ചെയ്യുകയെന്ന കോഡ് വാക്കിലാണഅ വില്പന അറിയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: