മാള: മാളയുടെ തട്ടകത്തില്‍ നാലു ദിവസമായി സ്പന്ദനം ഏറ്റുവാങ്ങിയ സ്വര്‍ണക്കപ്പില്‍ ഇരിങ്ങാലക്കുട ഉപജില്ല മുത്തമിട്ട മേളയില്‍ ആദ്യമായി സ്വര്‍ണക്കപ്പ് ഏര്‍പ്പെടുത്തിയ പ്രത്യേകതയുമായാണ് മാളയിലേക്ക് 27-ാമതു ജില്ലാ കലോത്സവം പടികയറി വന്നത്.
സംസ്ഥാന കലോത്സവത്തില്‍ വിജയികള്‍ക്കു നല്കുന്ന സ്വര്‍ണക്കപ്പിന്റെ മാതൃകയില്‍ നിര്‍മിച്ച 117.5 ഗ്രാം തൂക്കം വരുന്ന കപ്പ് സ്പോണ്സര് ചെയ്തതത് ടി.എന്‍. പ്രതാപന് എംഎല്‍എ ചെയര്‍മാനായ സ്നേഹപൂര്‍വം ട്രസ്റ്റാണ്.അപ്പീലുകളുടെ തള്ളിക്കയറ്റം പതിവു പോലെ ജില്ലാ കലോത്സവത്തില്‍ പ്രകടമായിരുന്നു.
വിധികര്‍ത്താക്കളെ സ്വാധീനിക്കാന്‍ കോഴ നല്‍കിയതായും ആരോപണം ഉയര്‍ന്നു. നിശ്ചയിച്ച സമയത്തു മത്സരങ്ങള്‍ ആരംഭിക്കാതിരുന്നതു മത്സരാര്ഥികളെയും രക്ഷിതാക്കളെയും വലച്ചു. അര്‍ഹരായ ജഡ്ജസില്ലാത്തതിനാല് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടുവെന്ന പരാതിയും വ്യാപകമായിരുന്നു. 285-ഓളം അപ്പീലുകളാണ് അഞ്ചു ദിവസമായി നടന്നു വന്ന ജില്ലാ മേളയില്‍ വന്നത്. തിരുവാതിരക്കളിയ്ക്കും, നാടോടി നൃത്തത്തിനുമാണ് ഏറ്റവും അധികം അപ്പീലുകള്‍ വന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: