മാള:റവന്യൂ ജില്ലാകലോത്സവം തൃശൂരിലെ മാളയ്ക്ക് ലഹരിയായപ്പോള്‍ ലഹരിക്കെതിരായ പോലീസ്-ആവിഷ്കാര് സംരഭമായ ‘ലാസ്റ്റ്കോള്‍’ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളുമടക്കം ആയിരക്കണക്കിനാളുകള്‍ മറ്റൊരു ലഹരിയാക്കി. 25000 വാട്ട്സ് ശബ്ദത്തില്‍ ജൂതപൈതൃകവേദിയില്നിന്നും മാളയിലെ ഓരോവീട്ടിലേക്കും ലാസ്റ്റ്കോള്‍ എത്തി.
പ്രധാനവേദിയായ ജൂതപൈതൃകവേദിയില് ലാസ്റ്റ്കോള്‍ ഡോക്യുഫിക്ഷന്റെ സിഡി എം.എല്‍.എ. ടി.എന്‍. പ്രതാപന് ബീന ഗോപിനാഥ് കൈമാറി. അദ്ദേഹം വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.എ. സന്തോഷിന് സ്കൂള്‍തല കാമ്പയിനുവേണ്ടി കൈമാറി. തൃശൂര്‍ റൂറല്‍ പോലീസിലെ ഡിവൈഎസ്പി സി.ആര്. സേവ്യര്‍, മാള സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. സുരേന്ദ്രന്, ആവിഷ്കാര് സെക്രട്ടറി ബീന ഗോപിനാഥ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.എ. സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും കലോത്സവങ്ങളിലും പ്രദര്‍ശിപ്പിക്കാനുള്ള ആഭ്യന്തരവകുപ്പ്മന്ത്രിയുടെ നിര്‍ദ്ദേശത്തെതുടര്‍ന്നായിരുന്നു കലോല്‍സവവേദിയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: