ഇരിങ്ങാലക്കുട.സംസ്കൃതോത്സവത്തില്‍ യുപി,ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ ഇരിങ്ങാലക്കുട ഉപജില്ല കീരിടം ചൂടി. യുപി വിഭാഗത്തില്‍ 86 പോയന്റും ഹൈസ്കൂള്‍ വിഭാഗത്തില്‍ 87 പോയന്റും നേടിയാണ് ഓവറോള്‍ കീരിടത്തിനൊപ്പം സംസ്കൃതോത്സവത്തിലും നേട്ടം കൊയ്തത്.
യുപി വിഭാഗത്തില്‍ 79 പോയന്റ് വീതം നേടി ചേര്‍പ്പ്,ചാലക്കുടി ഉപ ജില്ലകള്‍ രണ്ടാമതെത്തിയപ്പോള്‍ 78 പോയന്റ് വീതം നേടിയ മാളയും കൊടുങ്ങല്ലൂരും മൂന്നാം സ്ഥാനം പങ്കിട്ടു. ഹൈസ്കൂള്‍ വിഭാഗത്തില്‍ 82 പോയന്റുള്ള കൊടുങ്ങല്ലൂരിനാണ് രണ്ടാം സ്ഥാനം. 80 പോയന്റ് വീതം നേടി ചേര്‍പ്പ്,മാള, ചാലക്കുടി ഉപ ജില്ലകള്‍ മുന്നാം സ്ഥാനം കരസ്ഥമാക്കി.
അറബി കലോത്സവത്തില്‍ 65 പോയന്റ് നേടിയ കുന്നംകുളം യുപി വിഭാഗത്തില്‍ ഒന്നാമതെത്തിയപ്പോള്‍ ഹൈസ്ക്കൂള് വിഭാഗത്തില്‍ അതിഥേയരായ മാളയൊടൊപ്പം 91 പോയന്റ് നേടി കെ#ാടുങ്ങല്ലൂര്, കുന്നംകുളം,വടക്കാഞ്ചേരി ഉപജില്ലകള്‍ സംയുക്ത ജേതാക്കളായി.89 പോയന്റ് നേടിയ വലപ്പാട്, മുല്ലശ്ശേരി ടീമുകള്‍ രണ്ടാമതെത്തിയപ്പോള്‍ 87 പോയന്റ് നേടിയ ചാവക്കാടാണ് മൂന്നാം സ്ഥാനത്ത്. യുപി വിഭാഗത്തില്‍ 61 പോയന്റ് നേടിയ ഇരിഞ്ഞാലക്കുട രണ്ടാമതും 59 പോയന്റുകള്‍ വീതം നേടിയ മാളയും ചേര്‍പ്പും മൂന്നാം സ്ഥാനത്തും എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: