വെള്ളാംങ്കല്ലൂര്‍; ലോറിയുടെ മരണ പാച്ചിലില്‍ തകര്‍ന്നത് ഒരു കുടുംബം. കഴിഞ്ഞ ഒരാഴച്ചയായി സ്വന്തം വിട്ടില്‍ അമ്മയെ പരിചരിക്കാന്‍ എത്തിയ സുര്യ തന്റെ ഒരു വയസുക്കാരന് മകനെ സ്കൂളിലേക്ക് കൊണ്ടു പോകുമ്പോഴാണ് രണ്ട് പേരെയും മരണം തട്ടിയെടുത്തത്.
അമിത വേഗതയിലെത്തിയ ടോറസ് ലോറി അമ്മയുടെയും മകന്റെയും ദേഹത്ത് കൂടി കയറിയിറങ്ങി.
അപകടം കണ്ട പലരും ആ ദുരന്തം സഹിക്കാന്‍ കഴിയാതെ തരിച്ചിരുന്നു. കൊടുങ്ങല്ലൂരിലെ റെഡിമെയ്ഡ് സ്ഥാപനത്തില്‍ മാനേജരായ കോതപറമ്പ് കളപ്പാട്ട് സതീഷിന്റെ ഭാര്യയായ സുര്യയും മകന് അഹസകൃഷ്ണയും രാവിലെ ഏട്ടേ മുക്കാലോടെയാണ് വിട്ടില്‍ നിന്നിറങ്ങിയത്. ശ്രീനാരയണപുരം പനങ്ങാട് ഹയര്‍ സെക്കന്റി സ്കൂള്‍ സ്റ്റോപ്പ് വരെയാണ് മകനെ സൂര്യ കൊണ്ടു പോകാറുള്ളത്. അവിടെ നിന്ന് ബസില്‍ പോകുകയാണ് പതിവ്. എന്നാല്‍ ചിരട്ടകുന്ന് വളവിലെത്തിയപ്പോഴാണ് ഇവരെ ദൂരന്തം തട്ടിയെടുത്തത്.
അപകടം നടന്ന ഉടനെ ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.ആ മേഖലയില്‍ ടിപ്പര്‍ ലോറികളുടെയും മറ്റ് വാഹനങ്ങളുടെയും അമിത വേഗത നിരവധി അപകടങ്ങളാണ് ഉണ്ടാക്കുന്നത്. സ്കൂള്‍ സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍ സര്‍വ്വീസ് നടത്തരുതെന്ന് നിയമം കാറ്റില്‍ പറത്തിയാണ് പല വാഹനങ്ങളും പായുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: