തൃശൂര്‍: ജില്ലാ സ്കൂള്‍ കായികമേള രണ്ടാം ദിനം പിന്നിടുമ്പോള്‍ 86 പോയിന്റുമായി വലപ്പാട് ഉപജില്ല കുതിക്കുന്നു. 13 സ്വര്‍ണവും ആറ് വെള്ളിയും മൂന്നു വെങ്കലവുമാണ് വലപ്പാട് ഉപജില്ല നേടിയത്. 48 പോയിന്റുമായി തൃശൂര്‍ ഈസ്റ്റ് ഉപജില്ലയാണ് രണ്ടാമത്. മൂന്നു സ്വര്‍ണ്ണവും അഞ്ച് വെള്ളിയും മൂന്നു വെങ്കലവും തൃശൂര്‍ ഉപജില്ല സ്വന്തമാക്കി. 42 പോയിന്റുമായി ചേര്‍പ്പ് ഉപജില്ലാ മൂന്നാമതും 37 പോയിന്റുമായി ചാലക്കുടി ഉപജില്ല നാലാം സ്ഥാനത്തുമാണ്. മേളയുടെ വേഗതയേറിയ താരങ്ങളായി സുഹൈല്‍ നൗഷാദും നയന ദിനേശും തെരഞ്ഞെടുക്കപ്പെട്ടു.
കായികാധ്യാപകരുടെ നിസഹകരണം തുടര്‍ന്നത് മേളയുടെ രണ്ടാംദിനത്തിലും ആവേശം ചോര്‍ത്തി. ഇവര്‍ക്കു പിന്തുണയുമായെത്തിയ ഫിസിക്കല്‍ എജ്യുക്കേഷന്‍ വിദ്യാര്‍ഥികള്‍ ട്രാക്കില്‍ കുത്തിയിരുന്നതോടെ ഉച്ചവരെ കായികമേള സ്തംഭിച്ചു. ജാവലിന്‍ മത്സരം നടക്കുന്നതിനിടെ സമരക്കാര്‍ ജാവലിന്‍ വാങ്ങി മത്സരം നിര്‍ത്തിവെപ്പിച്ചു.
പ്രതിഷേധം ബുധാഴ്ച്ചയും തുടരുമെന്നിരിക്കെ 84 മത്സരങ്ങളാണ് ഇതുവരെ മീറ്റില്‍ പൂര്‍ത്തീകരിക്കേണ്ടിയിരുന്നത്. ഇതില്‍ നാല് മത്സരങ്ങള്‍ ഒഴികെ ബാക്കിയെല്ലാം പൂര്‍ത്തിയാക്കിയതായി ജോ.കണ്‍വീനര്‍ പി.വി.ജോണ്സണ് അറിയിച്ചു. മേള ഇന്ന് സമാപിക്കും. സബ് ജൂനിയര്‍ ഗേള്‍സില്‍ പി.എ.അതുല്യ, ജൂനിയര്‍ ഗേള്‍സില്‍ ആര്യ ഉണ്ണികൃഷ്ണന് (ഇരുവരും നാട്ടിക ഫിഷറീസ് സ്കൂള്‍) എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് ഉറപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: