തൃശൂര്‍: കെട്ടിട നിര്‍മാണ അനുമതി നല്‍കുന്നതിന് ഉടമയോട് കൗണ്‍സിലര്‍ 100000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും തുടര്‍ന്ന് അനുമതി നിഷേധിക്കുകയും ചെയ്തെന്ന പരാതിയില്‍ അടിയന്തിര അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. തൃശൂര്‍ വിജിലന്‍സ് ഡിവൈഎസ്പിയെ അന്വേഷണ ചുമതലയേല്‍പ്പിച്ച് ജഡ്ജ് കെ.ഹരിപാലാണ് ഉത്തരവിട്ടത്. ഫാത്തിമ നഗര്‍ സ്വദേശികളായ സൈമണ്‍ കെ.ഫ്രാന്‍സിസും സഹോദരന് ജോസ്.കെ.ഫ്രാന്‍സിസും തങ്ങളുടെ ലൂര്‍ദ്ദ്പുരം നിര്‍മല ഗാര്‍ഡനുള്ള 26.5 സെന്ററ് സ്ഥലത്ത് വീട് പണിയുന്നതിനായി കോര്‍പ്പറേഷനില്‍ 2013ല്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.
ബില്‍ഡിങ്ങ് ഇന്‍സ്പെക്ടര്‍ സ്ഥലപരിശോധന നടത്തിയശേഷം അപേക്ഷകനോട് 13ാം വാര്‍ഡ് കൗണ്‍സിലര്‍ ബൈജു വര്‍ഗീസിനെ കാണുവാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ബൈജു 1,00,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് പരാതി. ഇത് നല്കാന് വിസമ്മതിച്ചതിനെ തുടര്‍ന്ന് കോര്പറേഷന് ഉദ്യോഗസ്ഥര്‍ കെട്ടിടനിര്മ്മാണത്തനുള്ള അനുമതി നിഷേധിച്ചു.
കൗണ്‍സിലര്‍ ബൈജു വര്‍ഗീസിന്റേയും കോര്പറേഷന് ഉദ്യോഗസ്ഥരുടേയും അധികാര ദുര്‍വിനിയോഗത്തിന്റെ ഫലമായാണ് ബില്‍ഡിങ് പെര്‍മിറ്റിനുള്ള അനുമതി നിഷേധിച്ചതെന്നും ആരോപിച്ച് പരാതിക്കാരനായ സൈമണ്‍.കെ.ഫ്രാന്‍സിസ് അഡ്വക്കെറ്റുമാരായ എന്‍.കെ.ഉണ്ണികൃഷ്ണന്, പി.രാധാകൃഷ്ണന്, എന്‍.യു.ഹരികൃഷ്ണ എന്നിവര്‍ മുഖേന ബോധിപ്പിച്ച ഹര്‍ജിയിലാണ് അടിയന്തിര അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: