കൊടകര: ഇന്നലെ കൊടകര സരസ്വതി വിദ്യാനികേതനില്‍ ആരംഭിച്ച വിദ്യാനികേതന്‍ കലോത്സവത്തില്‍ ജില്ലയിലെ നാല്‍പ്പതോളം വിദ്യാലയങ്ങളില്‍ നിന്നായി രണ്ടായിരത്തി അഞ്ഞൂറോളം പ്രതിഭകളാണ് വിവിധ മത്സരങ്ങളില്‍ മാറ്റുരക്കുക. ഡിസംബര്‍ ഒന്നിന് വൈകീട്ടോടെ മത്സരങ്ങള്‍ക്ക് തിരശ്ശീല വീഴും. പരിപാടിയുടെ വിജയത്തിന് വിപുലമായ ഒരുക്കങ്ങളാണ് സംഘാടകര്‍ ഒരുക്കിയിട്ടുള്ളത്.
സംഘാടക സമിതിയുടെ നേതൃത്വത്തില്‍ ഇതിനായി നിരവധി ഉപസമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. കഴിവും പ്രാപ്തിയും സംഘടനാ വൈഭവവുമുള്ള പ്രവര്‍ത്തകരെയാണ് ഓരോ ഉപസമിതികളുടെയും ചുമതലക്കാരായി നിശ്ചയിച്ചത്. മൂന്നു ദിവസത്തെ കലോത്സവം യാതൊരു കുറവുമില്ലാതെ പരിസമാപ്തിയിലെത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: