കൊടുങ്ങല്ലൂര്‍: എറിയാട് ഗവ.ഐടിഐ യൂണിയന് തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് ചരിത്രവിജയം. മത്സരം നടന്ന ആറുസീറ്റില്‍ നാലിലും വിജയിച്ച് എബിവിപി സ്ഥാനാര്‍ത്ഥികള്‍ എസ്എഫ്ഐക്ക് കനത്ത തിരിച്ചടി നല്കി. ചെയര്‍മാനായി കെ.എല്‍.അശ്വന്ത്, ജന.ക്യാപ്റ്റനായി നിബിന് ഉണ്ണികൃഷ്ണന് പി, കൗണ്‍സിലറായി എ.ആര്.രഞ്ജിത്കുമാര്‍, കള്‍ച്ചറല്‍ അഫയേഴ്സ് സീറ്റില്‍ അശ്വതി സന്തോഷ് എന്നിവരാണ് വിജയിച്ചത്.
എബിവിപിയുടെ വിജയം എസ്എഫ്ഐയുടെ അക്രമരാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താണെന്ന് എബിവിപി നേതാക്കള്‍ പറഞ്ഞു. നഗരത്തില്‍ നടന്ന ആഹ്ലാദപ്രകടനത്തിന് ജില്ലാ ജോ.കണ്‍വീനര്‍മാരായ കെ.എസ്.സിബിന്, സി.എസ്.പ്രമോദ്, നഗര്‍ പ്രസിഡണ്ട് ടി.എസ്.വിഷ്ണു, രഞ്ജിത്ത്, അച്ചു, അഖില്‍, വിഷ്ണു എന്നിവര്‍ നേതൃത്വം നല്കി.
ചെറുതുരുത്തി: ദേശമംഗലം ഐടിഐയില്‍ എബിവിപിക്ക് വിജയം. എസ്എഫ്ഐ ഏറെകാലമായി വിജയിച്ചിരുന്ന ഐടിഐയില്‍ എബിവിപി സ്ഥാനാര്‍ത്ഥിയായ പ്രബിനാണ് വിജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: