തൃശൂര്‍: അയ്യപ്പസേവാസമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ശക്തന് നഗര്‍ അയ്യപ്പന്‍വിളക്ക് ഇന്ന് ആഘോഷിക്കും. രാവിലെ 5.30ന് ഗണപതിഹോമം, 12ന് അന്നദാനം എന്നിവ നടക്കും. അന്നദാനത്തിന്റെ ഉദ്ഘാടനം സംസ്ഥാന സംഘടനാ കാര്യദര്‍ശി വി.കെ.വിശ്വനാഥന് നിര്‍വഹിക്കും. വൈകീട്ട് 4ന് കീരംകുളങ്ങര പാര്‍ത്ഥസാരഥി ഭജനസംഘത്തിന്റെ ഭജന നടക്കും.
6.30ന് വടക്കുന്നാഥ ക്ഷേത്രത്തില്‍ നിന്നും വിളക്കെഴുന്നള്ളിപ്പ് ആരംഭിക്കും. 9ന് പ്രസാദ ഊട്ട്, 10ന് ശാസ്താംപാട്ട് എന്നിവ ഉണ്ടാകും. വിളക്കാഘോഷത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ ബ്രഹ്മശ്രീ ജയരാജ് ശാന്തിയുടെ നേതൃത്വത്തില്‍ ശനിദോഷ നിവാരണ പൂജ നടന്നു. ഉച്ചക്ക് നടന്ന അന്നദാനത്തിന്റെ ഉദ്ഘാടനം മഹാനഗര്‍ സംഘചാലക് ജി.മഹാദേവന് നിര്‍വ്വഹിച്ചു. വി.കെ.വിശ്വനാഥന് മുഖ്യാതിഥിയായിരുന്നു. അന്നദാനസമിതി കണ്‍വീനര്‍ എ.രാജപ്പന് സ്വാഗതവും കൗണ്‍സിലര്‍ വിനോദ് പൊള്ളാഞ്ചേരി നന്ദിയും പറഞ്ഞു.
വൈകിട്ട് നടന്ന അയ്യപ്പഭക്തസംഗമം സംഗീതജ്ഞന് കെ.ജി.ജയന് ഉദ്ഘാടനം ചെയ്തു. സ്വാമി അയ്യപ്പദാസ് മുഖ്യപ്രഭാഷണം നടത്തി. ജി.മഹാദേവന്, കെ.കെ.നായര്‍, വി.കെ.വിശ്വനാഥന്, കെ.നന്ദകുമാര്‍, വിനോദ് പൊള്ളാഞ്ചേരി എന്നിവര്‍ സംസാരിച്ചു. അന്നദാനചടങ്ങുകള്ക്ക് ഇ.എം.ചന്ദ്രന്, പി.എസ്.അരുണ്‍, പ്രസാദ് അഞ്ചേരി, പി.എസ്.രഘുനാഥ്, സുമ ലോഹിദാക്ഷന്‍, ബിന്ദു രഘുനാഥ്, ടി.എന്‍.ജയചന്ദ്രന്, ഇ.ടി.ബാലന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: