മണ്ണാര്‍ക്കാട്: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോട്ടകള്‍ തകര്‍ത്ത് സംഘപരിവാര്‍ സംഘടനയിലേക്ക് വരുന്ന പ്രവര്‍ത്തകരെ തടയുന്ന സമീപനം ശരിയല്ലെന്ന്് മണ്ണാര്‍ക്കാട് താലൂക്ക് സഹകാര്യവാഹ് എം.ഗിരീഷ് പറഞ്ഞു.
പോത്തോഴിക്കാവിലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ പോസ്റ്ററുകളും കൊടിതോരണങ്ങളും മറ്റും നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവര്‍ത്തകരെ ആക്രമിക്കുകയും നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന സമീപനത്തില്‍ നിന്ന് സിപിഎം പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി ജില്ലാ കമ്മറ്റി അംഗം എ.സുകുമാരന്‍ മുഖ്യപ്രഭാഷണം നടത്തി. അനീഷ്, ബാലഗോപാലന്, എന്‍.അജയകുമാര്‍, ശബരി, രതീഷ്, എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: