ശബരിമല: തൃക്കാര്‍ത്തിക നാളില്‍ കലിയുഗവരദന്റെ അനുഗ്രഹം തേടി ബാലാശ്രമത്തിലെ കുട്ടികള്‍ ശബരീശസന്നിധിയില്‍ എത്തി. ചെങ്ങന്നൂര്‍, പാണ്ടനാട് കൃഷ്ണപ്രിയ ബാലാശ്രമത്തിലെ 17 കുട്ടികളാണ് അയ്യപ്പന്റെ തിരുമുന്പില് എത്തിയത്.
ഇന്നലെ രാവിലെ10 മണിയോടെ ആശ്രമത്തില്‍ നിന്നും പുറപ്പെട്ട ഇവര്‍ പമ്പയിലെത്തി അയ്യപ്പകീര്‍ത്തനങ്ങള്‍ മുഴക്കിയാണ് മലചവിട്ടിയത്. പതിനെട്ടാം പടികയറിയ ഇവര്‍ക്ക് ശബരീശ ദര്‍ശനത്തിനായി പോലീസും, ദേവസ്വം ജീവനക്കാരും എല്ലാ സഹായങ്ങളും ഒരുക്കിക്കൊടുത്തു. മാളികപ്പുറത്തമ്മയെ തൊഴുതശേഷം മേല്‍ശാന്തി കേശവന് നമ്പൂതിരിയുടെ കാല്‍തൊട്ട് വന്ദിച്ച് അനുഗ്രഹവും വാങ്ങി ആത്മനിര്‍വൃതിയോടെയാണ് ഇവര്‍ മടങ്ങിയത്.
ബാലാശ്രമം കമ്മറ്റി അംഗം അനീഷ്, എം.വിനീഷ്, എന്‍.ശ്രീരാജ്, എംഎസ്.അനീഷ്, ബാലകൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികള്‍ എത്തിയത്. സന്നിധാനത്തെത്തിയ ഇവര്‍ക്ക് അയ്യപ്പസേവാ സമാജം അന്നദാനവും ഒരുക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: