കൊച്ചി: ഭാവിതലമുറ പവര്‍ എഡ്ജ് എഫ്എക്സ് ആര്കിടെക്ച്ചര് ഡെല്‍ അവതരിപ്പിച്ചു. പരമ്പരാഗത ഡാറ്റാ സെന്ററിനെ ആധുനിക സോഫ്റ്റ്വെയര് നിയന്ത്രിത ഡാറ്റാസെന്ററുമായി ബന്ധിപ്പിച്ചുകൊണ്ട് ഐടി മാനേജ്മെന്റ്, സെര്‍വര്‍ സേവനങ്ങള്‍ പവര്‍ എഡ്ജ് ആര്കിടെക്ച്ചര് ലഭ്യമാക്കുന്നു.
മികച്ച ബ്ലേഡുകളും റാക്കുകളും ഒറ്റ പ്ലാറ്റ്ഫോമില്‍ സംയോജിപ്പിക്കുന്ന പുതിയ സംവിധാനത്തില്‍ കൂടുതല്‍ സ്റ്റോറേജും ഉണ്ടെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ഭാവിയിലെ ഐടി അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമാക്കിയാണ് പവര്‍ എഡ്ജ് എഫ്എക്സ് ആര്കിടെക്ച്ചര് വികസിപ്പിച്ചെടുത്തതെന്ന് ഡെല്‍ ഇന്ത്യ ഡയറക്ടര്‍ മനീഷ് ഗുപ്ത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: