തിരുവനന്തപുരം: ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ഐഡിയ സെല്ലുലാര്‍ കമ്പനിയുമായി ചേര്‍ന്ന് പുറത്തിറക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറിന് മികച്ച റേറ്റിംഗ്. പോയവാരത്തില്‍ ഗൂഗിള്‍ പ്ലേസ്റ്റോര്‍ റേറ്റിംഗില്‍ 4.5 പോയിന്റ് നേടി ഡൗണ്‍ലോഡില്‍ 2-ാം സ്ഥാനത്താണ് ഈ മൊബൈല്‍ ആപ്പ്.
ബിസിനസ്സ് കാറ്റഗറിയില്‍ വരുന്ന ഇതിന് ആദ്യത്തെ ആഴ്ചയില്‍ തന്നെ 3,218 ഡൗണ്‍ലോഡുകള്‍ ലഭിച്ചു. ആയിരത്തിലധികം ഡൗണ്‍ലോഡുകള്‍ ജി.സി.സിയില്‍ നിന്ന് ലഭിച്ചത് വിദേശമലയാളികളുടെ പിന്തുണയാണ് വെളിവാക്കുന്നതെന്ന് ജി.കെ.എസ്.എഫ് ഡയറക്ടര്‍ കെ. എം അനില്‍ മുഹമ്മദ് അറിയിച്ചു. ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ രണ്ടായിരത്തിലധികം ആളുകള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.
സമ്മാനര്‍ഹര്‍ക്ക് കെ.ടി.ഡി.സിയുടെ പ്രീമിയം ഹോട്ടലുകളില്‍ രണ്ട് ദിവസത്തെ സൗജന്യതാമസമാണ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: