ഇരിട്ടി: കീഴൂര്‍-ചാവശ്ശേരി പഞ്ചായത്തില്‍ നടക്കുന്ന അഴിമതികള്‍ ഭരണകക്ഷിയായ സിപിഎമ്മിന്റെ അറിവോടെയാണെന്ന് ബിജെപി ജില്ലാ സെക്രട്ടറി കൂട്ട ജയപ്രകാശ് പറഞ്ഞു.
സാനിറ്റേഷന്‍ ഫണ്ട് വ്യാജരേഖ യുണ്ടാക്കി തിരിമറി നടത്തിയ കേസ്സില്‍ മട്ടന്നൂര്‍ കോടതി റിമാന്‍ഡ് ചെയ്ത പഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കീഴൂര്‍ ചാവശ്ശേരി പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തമായ തെളിവുകളോടെയാണ് കോടതി പഞ്ചായത്ത് പ്രസിഡണ്ട് കെ.അബ്ദുള്‍ റഷീദിനെ ജയിലിലടച്ചിരിക്കുനത്. എന്നാല്‍ ഈ അഴിമതി പണത്തിന്റെ പങ്ക് പറ്റിയതുകൊണ്ടാണ് സിപിഎമ്മും, ഡിവൈഎഫ്ഐയും ഇപ്പോള്‍ പ്രസിഡണ്ടിനെ രക്ഷിക്കാനായി ഇറങ്ങി പ്പുറപ്പെട്ടിരിക്കുന്നത്.
അതിന്റെ തെളിവാണ് കഴിഞ്ഞദിവസം പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിച്ചതിലൂടെയും ഡിവൈഎഫ്ഐ ഇരിട്ടി മേഖലകളില്‍ പ്രസിഡണ്ടിനെ വെള്ളപൂശി പൊലീസിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയതിലൂടെയും തെളിയിച്ചിരിക്കുന്നത്. ഇത് അഴിമതിയുടെ ഒരു ചെറിയവശം മാത്രമാണെന്നും അന്വേഷണത്തിലിരിക്കുന്ന മറ്റു പതിനെട്ടോളം അഴിമതികള്‍ പുറത്ത് വരുന്നതോടെ സിപിഎമ്മിന്റെയും അഴിമതിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചു നടക്കുന്ന ഡിവൈഎഫ്ഐയുടെയും തനിനിറം പുറത്താവുമെന്നും ജയപ്രകാശ് പറഞ്ഞു.
ബിജെപി കീഴൂര്‍ ചാവശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ.രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് പി.കൃഷ്ണന്, കര്‍ഷകമോര്‍ച്ച ജില്ലാസിക്രട്ടറി രാംദാസ് എടക്കാനം, പഞ്ചായത്ത് മെമ്പര്‍ മാരായ കെ.ശിവശങ്കരന്, കെ.അനിത, പി.മഞ്ജുള, മറ്റു നേതാക്കളായ സി.ബാബു, സത്യന് കൊമ്മേരി, പി.ഗോവിന്ദന്, പി.വി.രാഘവന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: